Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുജ്തബ ഖമേനിയെ ലക്ഷ്യം വെച്ചാൽ തിരിച്ചടിയുണ്ടാകും; ഇസ്രയേലിന് മുന്നറിയിപ്പുമായി ചൈന


ടെഹ്‌റാന്‍: ഇറാന്‍ തെരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവിനെയും വകവരുത്തുമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് ചൈന. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കും. ഖമേനിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണം. അതിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുന്നു, ഇറാന്റെ പരമാധി കാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ മാനിക്കണം. ഇറാന്റെ ഭരണഘടനാ പ്രക്രിയയിലൂടെ യാണ് മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ക്കിടയിലാണ് ചൈനയുടെ പ്രസ്താവന. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ ‘നിയമ വിരുദ്ധമായ ആക്രമണം’ എന്ന് ബീജിങ്ങ് അപലപിച്ചിരുന്നു.

ഇറാന്റെ പണ്ഡിത സഭ കഴിഞ്ഞദിവസമാണ് പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബ ഹുസൈനി ഖമേനിയെ തെരഞ്ഞെടുത്തത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജ്തബയെ ആയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ പരമോന്നത നേതാവി നെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം ഭീഷണി മുഴക്കിയത്. മുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു.


Read Previous

സൗദി സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്: 2025-ൽ 4.5% വളർച്ച രേഖപ്പെടുത്തി

Read Next

ഖത്തറിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; 17 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »