ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഐക്യദാർഢ്യവും പ്രാർത്ഥനകളുമായി സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ. മാതൃരാജ്യത്തി ന്റെ സംരക്ഷണത്തിനായി സൈനികരായ സഹോദരങ്ങൾ ചെയ്യുന്ന പ്രവർത്തനം അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏറ്റവും ഉത്തമമായ സൽകർമ്മമാണെന്ന് പണ്ഡിത സഭയുടെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന് കാവൽ നിൽക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും വലിയ പുണ്യകർമ്മമാണ്. ശത്രുക്കളിൽ നിന്ന് നാടിനെ കാക്കുന്ന സൈനികരുടെ സേവനം അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്ന ധാർമ്മിക പോരാട്ടമാണെന്ന് സഭ വിശേഷിപ്പിച്ചു.സൗദി അറേബ്യയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും മുസ്ലിം ലോക ത്തെയും എല്ലാവിധ വിപത്തുകളിൽ നിന്നും അല്ലാഹു സംരക്ഷിക്കട്ടെ എന്ന് സഭ പ്രാർത്ഥിച്ചു.
ഭരണാധികാരികൾക്കും രാജ്യത്തിന് വേണ്ടി അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ-സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെയെന്നും പണ്ഡിത സഭ ആശംസിച്ചു. മേഖലയിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൈനികർക്ക് ആത്മവിശ്വാസവും പിന്തുണയും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത പണ്ഡിത സഭയുടെ ഈ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
