Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജസീറ എയർവേസ് അൽ-ഖൈസൂമയിലെത്തി; കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനത്തിന് ആവേശകരമായ സ്വീകരണം


ഹാഫർ അൽ-ബാത്തിൻ: സൗദി അറേബ്യയിലെ അൽ-ഖൈസൂമ ഗവർണറേറ്റിലുള്ള അൽ-ഖൈസൂമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുവൈറ്റിൽ നിന്നുള്ള ആദ്യ ജസീറ എയർവേസ് വിമാനം എത്തിച്ചേർന്നു. ഹാഫർ അൽ-ബാത്തിൻ പ്രവിശ്യയെ കുവൈറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസിനാണ് ഇതോടെ തുടക്കമായത്.

കുവൈറ്റ് സിറ്റിയിൽ നിന്ന് പുറപ്പെട്ട വിമാനം അൽ-ഖൈസൂമ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത പ്പോൾ വാട്ടർ സല്യൂട്ട് നൽകിയും പൂക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണ് അധികൃതർ വരവേറ്റത്.കുവൈറ്റിലെ പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേസിന്റെ അൽ-ഖൈസൂമ യിലേക്കുള്ള കന്നിയാത്രയാണിത്.

ഹാഫർ അൽ-ബാത്തിൻ പ്രവിശ്യയിലെ യാത്രക്കാർക്ക് കുവൈറ്റിലേക്കും മറ്റ് അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ ഈ സർവീസ് സഹായകമാകും.സൗദിയും കുവൈറ്റും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങൾക്കും വിനോദസഞ്ചാര മേഖലയ്ക്കും ഈ പുതിയ റൂട്ട് വലിയ ഊർജ്ജം പകരും.

നിശ്ചയിച്ച സമയത്തേക്കാൾ അല്പം വൈകിയാണ് ആദ്യ വിമാനം എത്തിയതെങ്കിലും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. വരും ദിവസങ്ങളിൽ കൃത്യസമയ ത്തുള്ള ഷെഡ്യൂളുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.


Read Previous

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ റിയാദിൽ പരിശോധന ശക്തം; നിയമലംഘകർക്കെതിരെ കർശന നടപടി

Read Next

മന്ത്രിയുടെ ഭാര്യയ്‌ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിൽ ഏത് സ്‌ത്രീക്ക് ലഭിക്കും?’; വിമർശനവുമായി വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »