ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ/ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. 29 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മനാമയിലെ ഒരു താമസ കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കി.
ഒരു വശത്ത് ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, മനാമയിൽ ഉണ്ടായ ആൾനാശം മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇറാന് വലിയ തിരിച്ചടിയായേക്കും.
