ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ആലോചിക്കുന്നു; ഭരണമാറ്റം ലക്ഷ്യമല്ലെന്ന് സൂചന
ടെൽ അവീവ്: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇറാാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് “വാഷിംഗ്ടൺ പോസ്റ്റ്” റിപ്പോർട്ട് ചെയ്തു.
യുദ്ധം നീണ്ടുപോകുന്നതിലുള്ള ആശങ്കയെത്തുടർന്ന് സൈനിക നടപടിയിൽ നിന്ന് മാറി ഒരു രാഷ്ട്രീയ വഴിത്തിരിവ് കണ്ടെത്താനാണ് ഇസ്രായേൽ ഇപ്പോൾ ശ്രമിക്കുന്നത് .ഇറാന്റെ ആണവ-മിസൈൽ പദ്ധതി യടക്കമുള്ള പ്രധാന സൈനിക ലക്ഷ്യങ്ങൾ തകർക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം. ഇത് സമീപകാലത്ത് തന്നെ ഒരു പരിധിവരെ കൈവരിക്കാൻ സാധിക്കുമെന്നാണ് ഇസ്രായേ ലിന്റെ വിലയിരുത്തൽ.
യുദ്ധം നീണ്ടുപോയാൽ ഉണ്ടായേക്കാവുന്ന കനത്ത സാമ്പത്തിക ബാധ്യതയും മേഖലയിലെ മറ്റ് രാജ്യങ്ങ ളുമായുള്ള ബന്ധത്തിൽ വരുന്ന വിള്ളലുകളും ഇസ്രായേലിനെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. ഇറാനിലെ ഭരണകൂടത്തെ മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്ക് പോകാതെ, നിശ്ചിത സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കി പിൻവാങ്ങുന്നതിനെക്കുറിച്ച് ഇസ്രായേൽ ഭരണകൂടത്തിനുള്ളിൽ തന്നെ ചർച്ചകൾ സജീവമാണ്.
മേഖലയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും ആഗോള തലത്തിലുള്ള സമ്മർദ്ദങ്ങൾ കുറയ്ക്കാനും ഈ നീക്കം സഹായിച്ചേക്കാം. എന്നിരുന്നാലും, ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതിൽ നിർണ്ണായകമാകും.
