Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക വനിതാ ദിനം: വായനയിലൂടെയുള്ള ശാക്തീകരണവുമായി വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കിംഗ് ഫഹദ് ലൈബ്രറി സന്ദർശിച്ചു


റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിൽ വനിതാ വിഭാഗം വേറിട്ടൊരു സന്ദേശവുമായി കിംഗ് ഫഹദ് നാഷണൽ ലൈബ്രറി സന്ദർശിച്ചു. സ്ത്രീ ശാക്തീകരണം വായനയിലൂടെ” എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഈ സന്ദർശനം.

സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുക എന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. കേവലം ആഘോഷങ്ങൾക്കപ്പുറം, അറിവിലൂടെ സ്ത്രീകൾക്ക് എങ്ങനെ സ്വയം ശാക്തീകരിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് വനിതാ ഫോറം കോർഡിനേറ്റർ അഞ്ജു അനിയൻ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു. അഞ്ജു അനിയന്റെ അധ്യക്ഷ തയിൽ നടന്ന ചർച്ചാ സദസ്സ് റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു ഉദ്ഘാടനം ചെയ്തു.

വായന മരിക്കുന്ന ആധുനിക കാലത്ത് പുസ്തകങ്ങളിലേക്ക് മടങ്ങിപ്പോകാൻ പ്രവാസി വനിതകളെ പ്രേരിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് WMF ഗ്ലോബൽ കേബിനറ്റ് വനിതാ ഫോറം കോർഡിനേറ്റർ വല്ലി ജോസ് അഭിപ്രായപ്പെട്ടു.

സന്ദർശനത്തിന് റിയാദ് കൗൺസിൽ ഭാരവാഹികളായ റിസ്‌വാന ഫൈസൽ (വൈസ് പ്രസിഡന്റ്), സൗമ്യ തോമസ് (ജോയിന്റ് സെക്രട്ടറി), സബ്രിൻ ഷംനാസ് (ഇവന്റ് കോർഡിനേറ്റർ), സലീന ജയിംസ്, മിനുജ മുഹമ്മദ്, സജ്ന എന്നിവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി റിയാസ് വണ്ടൂർ, ജോയിന്റ് സെക്രട്ടറി സനീഷ് നസീർ, വൈസ് പ്രസിഡന്റ് റിസ്‌വാന ഫൈസൽ, ജോയിന്റ് ട്രഷറർ ബിനു. സി.എസ്, മീഡിയ കോർഡിനേറ്റർ രാഹുൽ രവീന്ദ്രൻ, പി.ആർ.ഒ. ജോസ് ആന്റണി എന്നിവർ ആശംസകൾ നേർന്നു. സൗമ്യ തോമസ് സ്വാഗതവും സബ്രീൻ ഷംനാസ് നന്ദിയും പറഞ്ഞു.


Read Previous

റിയാദിൽ കൊടുവള്ളി പ്രവാസികളുടെ ‘വേക്ക്’ ഇഫ്താർ സംഗമം

Read Next

റാഷിദ് സബാന് സ്വീകരണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »