Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റാഷിദ് സബാന് സ്വീകരണം നല്‍കി.


റിയാദ്: കൊടുവള്ളി മണ്ഡലം മുന്‍ എം എസ് എഫ് പ്രസിഡണ്ടും, യുവ എഴുത്തുകാരനുമായ റാഷിദ് സബാന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സ്വീകരണം നല്‍കി. മുസ്ലീം സമുദായത്തിന്റെ സാംസ്‌ക്കാരികമായ അസ്തിത്വത്തെ തകര്‍ക്കാനായിരുന്നു അധിനിവേശ കാലത്ത് ബ്രിട്ടീഷ്‌കാരും, പോര്‍ച്ചുഗീസുകാരും ലക്ഷ്യമിട്ടത്. അന്ന് എഴുത്തുകളിലൂടെയും മുസ്ലീം സാംസ്‌ക്കാരിക ചിഹ്നങ്ങളെ തച്ചുടച്ചുമാണ് സാംസ്‌ക്കാരിക അധിനിവേശം നടത്തിയതെങ്കില്‍, പുതിയ ഫാസിസ്റ്റ് കാലം, മാധ്യമങ്ങളെയും, തിരക്കഥകളെയും വാടകക്കെടുത്താണ് മുസ്ലീം സമുദായത്തെ അരിക് വല്‍ക്കരിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് സ്വീകരണ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനെതിരെ സാസ്‌ക്കാരിക പ്രതിരോധത്തിന് മുസ്ലിം സമുദായം ശക്തരാവുകയും പുതിയ കാലത്തോടും, തലമുറയോടും മുസ്ലീലീഗിന്റെ സ്യഷ്ടിപരവും, ഉത്തരവാദിത്വപരവുമായ രാഷ്ട്രീയം പറയാനുള്ള ആശയപരമായ കരുത്ത് പ്രവര്‍ത്തകര്‍ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വീകരണ യോഗത്തില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡണ്ട് ശാഫി മാസ്റ്റര്‍ തുവ്വൂര്‍, സെക്രട്ടറി ശമീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് സ്വാഗതവും, ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു.

ജില്ലാ കെ.എം.സി.സി നേതാക്കളായ റഷീദ് പടിയങ്ങല്‍, ഫൈസല്‍ പൂനൂര്‍, ഫൈസല്‍ വടകര, ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, ഖാദര്‍ കാരന്തൂര്‍, മുഹമ്മദ് എന്‍.കെ, മുജീബ് മൂത്താട്ട്, നാസര്‍ കൊടിയത്തൂര്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി


Read Previous

ലോക വനിതാ ദിനം: വായനയിലൂടെയുള്ള ശാക്തീകരണവുമായി വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കിംഗ് ഫഹദ് ലൈബ്രറി സന്ദർശിച്ചു

Read Next

പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »