ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: “യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്” എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദമ്മാം റോസ് റെസ്റ്റാറൻഡ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും, കുട്ടികളുമടക്കം, നവയുഗം പ്രവർത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും, പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, സംഘടിപ്പിച്ച ഇഫ്താർ സംഗമം, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താർ സംഗമത്തിന് നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി.
