Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിക്ക് നേരെ വീണ്ടും മിസൈൽ പ്രകോപനം: ഹഫർ അൽ-ബാത്തിനയിൽ രണ്ട് ഡ്രോണുകളും ;കിംഗ് സുൽത്താൻ എയർ ബേസിന് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകളും ;കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും തകർത്തു; വലിയ അപകടം ഒഴിവാക്കി പ്രതിരോധ സേന


റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിന മേഖല ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തിന് മുൻപ് തന്നെ തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. സൈന്യത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാക്കാനായി.

തന്ത്രപ്രധാനമായ കിംഗ് സുൽത്താൻ എയർ ബേസ് (King Sultan Air Base) ലക്ഷ്യമാക്കി തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടയുകയും ആകാശത്തുവെച്ച് നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു.അതെ സമയം സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ (Eastern Province) ലക്ഷ്യമാക്കി തൊടുത്ത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സിവിലിയന്മാരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം ആക്രമണശ്രമ ങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശത്രുപക്ഷത്തുനിന്നുള്ള ഏത് പ്രകോപനത്തെയും തടയാൻ സായുധ സേന സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.


Read Previous

വിമാന സർവീസുകൾ പുനഃക്രമീകരിച്ചു; ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാറ്റം

Read Next

അഭിമാനവും ദേശീയ മൂല്യവും”; പതാക ദിനം ആഘോഷിച്ച് സൗദി ആഭ്യന്തര മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »