ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഷിഫ സനയയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം (SMS) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി ആയിരത്തിലധികം പ്രവാസികളാണ് സഫ സ്പോഞ്ച് കമ്പനിയുടെ വിശാലമായ ഹാളിൽ നടന്ന സംഗമത്തിൽ ഒത്തുചേർന്നത്.

സംഘടന പ്രവർത്തകർ തന്നെ നേരിട്ട് തയ്യാറാക്കിയ സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇഫ്താറിൽ വിളമ്പി യത്. നാട്ടിൽ അക്കൗണ്ട് ഇല്ലാത്തവർക്കായി ഇഫ്താറിനോടനുബന്ധിച്ച് എൻ.ആർ.ഐ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സഫ സ്പോഞ്ച് മാനേജിങ് ഡയറക്ടർമാരായ അബു അബ്ദുൽ അസീസ് മുത്തേരി, അബ്ദുള്ള ഇബ്രാഹിം അൽ മുഖീറ എന്നിവർക്ക് സമാജത്തിന്റെ സ്നേഹാദരവ് സംഗമാത്തോടനുബന്ധിച്ചു കൈമാറി.

പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടി റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഗമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ആശംസകള്‍ നേര്‍ന്നുകൊണ്ട് എൻ.ആർ.കെ കണ്‍വീനര്‍ പ്രതിനിധി സുരേന്ദ്രൻ, ഹാഷിം അബ്ബാസ്, സൈഫ് കായം കുളം, ഷാജു വാലപ്പന്, അമീര്‍ പട്ടണത്ത്, റിജോഷ്, ഷൈജു പച്ച, നാസർ കല്ലറ, ഷിബു പത്തനാപുരം, പുഷ്പരാജ്, റാഫി കൊയിലാണ്ടി, അമീർ, മൈമൂന ടീച്ചർ, അബ്ദുള്ള വല്ലഞ്ചിറ, ക്ലീറ്റസ്, ബിജു ജോസഫ്, ഹാരിസ് ചോല, ഷമീർ സിയാസ്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും ട്രഷറർ വർഗീസ് ആളൂകാരൻ നന്ദിയും പറഞ്ഞു.
അശോകൻ ചാത്തന്നൂർ, മധു വർക്കല, സന്തോഷ് തിരുവല്ല, സാബു പത്തടി തുടങ്ങി നിരവധി കൺവീ നർമാരുടെ നേതൃത്വത്തിലാണ് ഇഫ്താർ പരിപാടികൾ ഏകോപിപ്പിച്ചത്.
.
