Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വൈദ്യുതി ബില്‍ ഇരട്ടിയിലധികമാകും; പൊള്ളുന്ന ചൂട് മാത്രമല്ല കാരണം


തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ഫാനും എയര്‍ കണ്ടീഷണറുകളും അധിക നേരം പ്രവര്‍ത്തിക്കുന്നത് സാധാരണയാണ്.

വേനല്‍ക്കാലത്തെ ഈ പതിവ് വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കുന്നതിനു കാരണമാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് ഉപയോഗം മുന്നോട്ട് പോയാല്‍ അടുത്ത ബില്ല് വരുമ്പോള്‍ മലയാളി ഞെട്ടാനുള്ള സാദ്ധ്യതയാണ് വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്. പീക്ക് സമയത്തെ ഉപയോഗത്തിന് പുറമേ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെയാണ് വൈദ്യുതി ഉപയോഗവും വര്‍ദ്ധിച്ചത്.

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ വീടുകളില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പാചക ഉപകരണങ്ങളുടെ ഉപയോഗവും കൂടി. ഇന്‍ഡക്ഷന്‍ കുക്കറുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ അളവില്‍ വൈദ്യുതി ആവശ്യമുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് പുറമേ മൈക്രോവേവ് അവ്ന്‍, ഹോട്ട് പ്ലേറ്റ്, എയര്‍ ഫ്രയര്‍ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിക്കുകയാണ്.

ഈ ആഴ്ചയില്‍ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗത്തിലെ ഏറ്റവും കൂടിയ യൂണിറ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ ഇടവിട്ട് മഴ ലഭിച്ചതോടെ താപനില കുറയുകയും ചൂടിന് വ്യത്യാസം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. അതിന് പുറമേയാണ് നിനച്ചിരിക്കാതെയുള്ള എല്‍പിജി പ്രതിസന്ധി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.


Read Previous

വെള്ളിയാഴ്ചയും 13ാം തീയതിയും; നല്ലകാര്യങ്ങള്‍ മാറ്റിവയ്ക്കപ്പെടുന്നു, ‘അശുഭ’ദിനം 2026ല്‍ മൂന്ന് തവണ

Read Next

ചതിയില്‍’ നിയന്ത്രണം വിട്ട് പാക് താരം, ഗ്രൗണ്ടില്‍ തുപ്പിയും ബാറ്റും ഹെല്‍മറ്റും വലിച്ചെറിഞ്ഞും പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »