യു.എ.ഇ ലക്ഷ്യമാക്കി വൻ മിസൈൽ-ഡ്രോൺ ആക്രമണം; 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തു; ഫുജൈറയിൽ തീപിടുത്തം.


ഇറാൻ്റെ ആക്രമണത്തെ തുരത്തി യു.എ.ഇ; 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തു
അബുദാബി: ഇറാനിൽ നിന്ന് യു.എ.ഇ ലക്ഷ്യമാക്കി തൊടുത്തുവിട്ട വൻ മിസൈൽ-ഡ്രോൺ ആക്രമണ ത്തെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറി യിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യം വീണ്ടും ആക്രമണ ഭീഷണി നേരിട്ടത്.

യു.എ.ഇ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണത്തെ ഫുജൈറയിൽ പ്രതിരോധ സേന തടഞ്ഞു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആകാശത്തുവെച്ച് ഡ്രോൺ തകർത്തതിനെത്തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇറാൻ്റെ ആക്രമണ പരമ്പരകൾ തുടങ്ങിയത് മുതൽ ഇതുവരെ 294 ബാലിസ്റ്റിക് മിസൈലുകളും 1,600 ഡ്രോണുകളും യു.എ.ഇ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്. ഈ ആഴ്ച ഉണ്ടായ ആക്രമണങ്ങളിൽ അബുദാബിയിലും സമീപപ്രദേശങ്ങളിലും ചില നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ വിവിധ രാജ്യക്കാരായ 6 പേർ കൊല്ലപ്പെടുകയും ഇന്ത്യക്കാർ ഉൾപ്പെടെ 144 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ.

രാജ്യത്തിൻ്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതി ല്ലെ ന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.


Read Previous

ആയുധം വെച്ച് കീഴടങ്ങുക, അല്ലെങ്കിൽ സർവ്വനാശം! ഇറാന് ട്രംപിന്റെ അന്ത്യശാസനം; അടുത്ത ലക്ഷ്യം എണ്ണ ശുദ്ധീകരണശാലകൾ.” തൊട്ടാൽ ചാരമാക്കും! അമേരിക്കൻ പങ്കാളിത്തമുള്ള കമ്പനികൾക്ക് നേരെ മുന്നറിയിപ്പുമായി ഇറാൻ.

Read Next

ശത്രുവിന്റെ ഓരോ നീക്കത്തിനും മുന്നിൽ വൻമതിലായി കുവൈത്ത് സൈന്യം: നഗരങ്ങളിൽ മുഴങ്ങിയത് പ്രതിരോധത്തിന്റെ ഇടിമുഴക്കം; പൗരന്മാർ ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »