Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

 ആവണിക്ക് തുണയായി ഷാരോൺ, ജീവിതത്തിലേക്ക് ചേർത്തുപിടിച്ച് ഇരുവരും


ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം.

വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ. അപകടത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ആവണിയെ അവിടെവച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ക്ഷേത്രത്തിൽവച്ച് വിവാഹിതരായി.

കഴിഞ്ഞവർഷം നവംബർ 21നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയശേഷമാണ് ക്ഷേത്രസന്നിധിയിൽ ഇരുവരും പൂർണരൂപത്തിൽ വിവാഹിതരായത്. ചേർത്തല ബിഷപ്പ് മൂർ സ്കൂൾ അധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസിസ്റ്റന്‍റ് പ്രൊഫസറാണ് ഷാരോൺ.


Read Previous

ഇറാനുമായി യുദ്ധത്തിനില്ല, നയതന്ത്ര പരിഹാരത്തിന് മുൻഗണന: ബ്രിട്ടീഷ് പ്രധാനമന്ത്രി

Read Next

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം തിയേറ്ററിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »