ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.

ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇവർ 3 വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിൽ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. ഇയാളും അപകടത്തിൽപെടുകയായിരുന്നു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
