ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ വ്യോമാതിർ ത്തിയിൽ ഭാഗികമായി താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. ഇതൊരു ‘അസാധാരണ മുൻകരുതൽ നടപടി‘ ആണെന്ന് അതോറിറ്റി വ്യക്തമാക്കി.

മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും ജീവനക്കാരു ടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രാഥമിക ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി നടത്തിയ കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിമാന സർവീസുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് എയർലൈനുക ളുമായി ബന്ധപ്പെട്ട് സമയം സ്ഥിരീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി രാജ്യം സ്വീകരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ കണക്കിലെടുക്കണമെന്നും അറിയിപ്പിൽ പറയുന്നു.
