ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി തലസ്ഥാനത്തെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 200 ദശലക്ഷം (20 കോടി) യാത്രക്കാ രാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലും മെട്രോ നിർണ്ണായക പങ്കുവഹിക്കുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

യാത്രക്കാരുടെ എണ്ണത്തിൽ ബ്ലൂ ലൈൻ ആണ് ഒന്നാമതുള്ളത്. ആകെ യാത്രക്കാരിൽ പകുതിയോളം പേരും ഈ പാതയെയാണ് ആശ്രയിച്ചത്.ബ്ലൂ ലൈൻ (Blue Line): 45% യാത്രക്കാർ.റെഡ് ലൈൻ (Red Line): 16% യാത്രക്കാർ. ഓറഞ്ച് ലൈൻ (Orange Line): 14% യാത്രക്കാർ.
റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മറ്റ് ലൈനുകളിലും യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദി വിഷൻ 2030-ന്റെ ഭാഗമായി റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റുന്നതിനുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഈ മെട്രോ ശൃംഖല.
