ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഉംറ തീർത്ഥാടകർക്കായുള്ള സമയപരിധി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ഉംറ വിസകൾക്കും പ്രവേശനത്തി നും നിശ്ചയിച്ചിട്ടുള്ള ഇംഗ്ലീഷ് തീയതികൾ താഴെ പറയുന്നവയാണ്:

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിക്കുന്ന അവസാന ദിവസം 2026 മാർച്ച് 20 (ശവ്വാൽ 1) ആയിരിക്കും.വിസ ലഭിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി 2026 ഏപ്രിൽ 3 (ശവ്വാൽ 15) ആണ്. ഉംറ വിസയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രിൽ 18 (ദുൽ ഖഅദ 1) ആയി നിശ്ചയിച്ചു.
ഹജ്ജ് തീർത്ഥാടകരുടെ വരവ് ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നതിനാലാണ് ഉംറ തീർത്ഥാടകർക്ക് നേരത്തെ മടങ്ങാൻ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തീർത്ഥാടകർ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങണം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് കർശന നിയമനടപടികൾക്കും നാടുകടത്തലിനും കാരണമാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
