Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്നേഹതീരമായി റിയാദിൽ പൊന്നാനി കൂട്ടായ്മയുടെ ഇഫ്താർ സംഗമം


റിയാദ്: പ്രവാസലോകത്തെ പൊന്നാനിക്കാരുടെ ഹൃദയത്തുടിപ്പായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മൻസൂറയിലെ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ നൂറിലധികം അംഗങ്ങൾ ഒത്തുചേർന്നു. റമദാന്റെ വിശുദ്ധിയും സൗഹൃദത്തിന്റെ മധുരവും പങ്കുവെച്ച വൈകു ന്നേരം പ്രവാസി മലയാളി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.

മുൻ വർഷങ്ങളിൽ റിയാദിലെ പൊതുസമൂഹത്തെ മുഴുവൻ പങ്കെടുപ്പിച്ച് നടത്തിയിരുന്ന ‘ജനകീയ മെഗാ ഇഫ്താർ’, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ അംഗങ്ങൾക്കായി മാത്രമായി നിശ്ചയി ക്കുകയായിരുന്നു. എങ്കിലും പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.
പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ്‌ കണ്ണൂർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സലീം കളക്കര, റസാഖ് പുറങ്ങ്, അൻസാർ നൈതല്ലൂർ, കബീർ കാടൻസ്, ഷമീർ മേഘ, ഷംസു പൊന്നാനി, അസ്‌ലം കളക്കര, സുഹൈൽ മഖ്ധൂം, അൻവർ ഷാ, അഷ്‌കർ വി., ലബീബ് മാറഞ്ചേരി, സാഫിർ പൊന്നാനി, ബക്കർ കിളിയിൽ, ബാസിൽ ഇബ്രാഹിം, മുക്താർ വെളിയംകോട്, അൽത്താഫ് കെ., രമേശ്‌ വെള്ളേപ്പാടം, അൻവർ കറുകതിരുത്തി, നിഷാം, അഷ്‌കർ വെളിയംകോട്. ഷമീറ ഷമീർ, റഷാ സുഹൈൽ, നിഷ ഷംനാദ്, സാബിറ ലബീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മണലാരണ്യത്തിലെ തിരക്കുകൾക്കിടയിലും പൊന്നാനിയുടെ തനിമയും സ്നേഹവും കാത്തുസൂക്ഷി ക്കുന്ന ഇത്തരം ഒത്തുചേരലുകൾ പ്രവാസ ജീവിതത്തിന് പുതിയ ഊർജ്ജം പകരുന്നതാണ്.


Read Previous

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

Read Next

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »