ഞങ്ങൾക്കായി സംസാരിക്കാൻ വരേണ്ട’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭാഷയിൽ മറുപടിയുമായി ഖത്തർ മന്ത്രി


ദോഹ: അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകൾക്കെതിരെയും അറബ് ലോകത്തെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ പ്രതികര ണവുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവ അൽ-ഖാതിർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെയാണ് മന്ത്രിയുടെ പേരിൽ ഈ രൂക്ഷവിമർശനം പുറത്തുവന്നിരിക്കുന്നത്.

ഞങ്ങൾക്ക് വേണ്ടി സംസാരിക്കരുത്, നിങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ ന്യായീകരിക്കാൻ ഞങ്ങളുടെ പേര് ഉപയോഗിക്കരുത്. നിങ്ങളുടെ വിമോചനത്തിന്റെ പതിപ്പ് ഞങ്ങൾ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.”

തങ്ങളുടെ രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും സ്വന്തം ഭാവി നിർണ്ണയിക്കാൻ തങ്ങളെ വിട്ടുതരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാഹ്യശക്തികളുടെ ഇടപെടൽ മേഖലയിൽ അസ്ഥിരത മാത്രമേ ഉണ്ടാക്കൂ എന്ന് അവർ ചൂണ്ടിക്കാട്ടി.ആഗോള യാഥാർത്ഥ്യങ്ങളെ ഒരു ഹോളിവുഡ് സിനിമയിലെ രംഗങ്ങൾ പോലെ കാണുന്നത് അവസാനിപ്പിക്കണം. മറ്റുള്ളവരുടെ ജീവിതം പാശ്ചാത്യ ശക്തികൾക്ക് നിയന്ത്രിക്കാനുള്ള വെറുമൊരു കഥയല്ലെന്ന് അവർ ഓർമ്മിപ്പിച്ചു.

നിലവിലെ യുദ്ധങ്ങളും പ്രതിസന്ധികളും തങ്ങളുടേതല്ലെന്നും, പാശ്ചാത്യ രാജ്യങ്ങളുടെ പരാജയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വേദികളിൽ പലസ്തീൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അറബ് ലോകത്തിന്റെ ശബ്ദമായി നിലകൊള്ളു ന്ന ലോൽവ അൽ-ഖാതിറിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചകൾ ക്ക് വഴിവെച്ചിട്ടുണ്ട്. ബാഹ്യശക്തികളുടെ ‘രക്ഷക വേഷം’ ഇനി മേഖലയിൽ ചെലവാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.


Read Previous

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

Read Next

നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »