ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ശത്രുക്കൾ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം വിജയകരമായി തടഞ്ഞു നശിപ്പിച്ചു. റിയാദിലെ ജനവാസ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണശ്രമം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

സൗദി വ്യോമ പ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
അതിനൂതനമായ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് 7 മിസൈലുകളെയും രണ്ടു സമയത്തായി തകര്‍ത്തത് തകർത്തത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ വിജനമായ ഇടങ്ങളിൽ പതിച്ചതായാണ് വിവരം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു.
