‘മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല’


തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ല. അവര്‍ തന്റെ കൂടെയായിരുന്നു എന്നതാണ് ശരിയെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം താനും എല്‍ഡിഎഫും തമ്മില്‍ ഒരു എഗ്രിമെന്റും ഉണ്ടായിരുന്നില്ല. ‘അഞ്ച് വര്‍ഷം കഴിഞ്ഞു. മേയര്‍ സ്ഥാനം ഒഴിഞ്ഞു. ഞാന്‍ തിരിച്ചു പോന്നു. അത്രമാത്രം. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ വിശ്രമത്തിലായ്ിരുന്നു. വിശ്രമം കഴിഞ്ഞു. ഇനി ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങി പോകുന്നു. രാജന്‍ പല്ലന്‍ കഴിഞ്ഞ 30 വര്‍ഷമായി തന്റെ അടുത്ത യാളാണ്. തെരഞ്ഞെടുപ്പില്‍ പല്ലന്‍ വിജയിക്കും’- എംകെ വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടില്ല. തന്നെ ആരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അതിലൊന്നു പ്രസക്തിയില്ല. താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ ആത്മാര്‍ഥമായി നില്‍ക്കുന്ന ഒരാളാണ് താന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.


Read Previous

ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; അപരന്മാര്‍ക്കെതിരെ ഹൈക്കോടതി

Read Next

കുറച്ചു പിതാക്കന്മാര്‍ ഊളത്തരവും പറഞ്ഞു നടക്കുന്നു; ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യത’; അധിക്ഷേപിച്ച് പി സി ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »