ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ നിന്ന് റഷ്യൻ ജീവനക്കാരെ ഒഴിപ്പിക്കുന്നു; സ്ഥിരീകരണവുമായി റഷ്യൻ ആണവോർജ്ജ കമ്പനിയായ റോസറ്റം


ടെഹ്‌റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ ജോലി ചെയ്യുന്ന ഇരുന്നൂറിലധികം ജീവന ക്കാരെ ഈ ആഴ്ചയോടെ ഒഴിപ്പിക്കുമെന്ന് റഷ്യൻ ആണവോർജ്ജ കമ്പനിയായ റോസറ്റം (Rosatom) അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള റഷ്യ-24 ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ റോസറ്റം മേധാവി അലക്സി ലിഖാച്ചേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യയുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട ആണ വോർജ്ജ പദ്ധതിയാണ് ബുഷെഹർ. നിലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടെ തുടരുന്ന വിദഗ്ധരടക്കമുള്ള ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരികെ വിളിക്കുന്നത്.

200-ലധികം റഷ്യൻ ജീവനക്കാരെ ഈ ആഴ്ച തന്നെ മാറ്റിപ്പാർപ്പിക്കും.മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബുഷെഹർ ആണവനിലയത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്ന അവസ്ഥയി ലാണ് റഷ്യയുടെ ഈ തിരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് തിരുമാനത്തിന് പിന്നില്‍ നിലയത്തി ന്റെ അറ്റകുറ്റപ്പണികളോ സുരക്ഷാ ക്രമീകരണങ്ങളോ ആണോ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

.


Read Previous

നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍…’; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ

Read Next

ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് നേരെ ഇറാൻ ആക്രമണമോ? വസ്തുത അറിയാം!”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »