ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള പ്രമുഖ വ്യാവസായിക നഗരമായ അൽ-ജുബൈലിലെ പെട്രോകെമിക്കൽ കോംപ്ലക്സിനെയാണ് ടെഹ്‌റാൻ ലക്ഷ്യം വെച്ചതെന്ന് ഇറാനിയൻ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഈ വെളിപ്പെടുത്തൽ ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ അൽ-ജുബൈലിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെയാണ് ഇറാന്റെ ഭീഷണി നിലനിൽക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഷയത്തിൽ സൗദി അറേബ്യയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്.
