‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്


ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശോഭയ്‌ക്കെതിരെ ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍ രംഗത്തെത്തുകയും ചെയ്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ബിന്ദു പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സ്വഭാവം വെച്ച് പാലക്കാട് പണം നല്‍കിയിട്ടുണ്ടാകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ കണ്ണാടി മേഖലയില്‍ വോട്ട് പിടിക്കാന്‍ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്‌തെന്നായിരുന്നു പരാതി. ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയവരേയും ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നു.


Read Previous

പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം സ്ഥാനാർഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം

Read Next

ബന്ധു പ്രതികാരം തീർത്തത് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച്; ജീവനൊടുക്കി യുവതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »