അഭിഭാഷകനെ വെടിവച്ചു വീഴ്ത്തി, രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബൈക്കിന് സ്റ്റാർട്ടിംഗ് ട്രബിൾ, യുവ അഭിഭാഷകന് ദാരുണാന്ത്യം


മിർസാപൂർ: അഭിഭാഷകനെ പട്ടാപ്പകൽ വെടിവച്ചുകൊന്ന് അക്രമികൾ. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബൈക്കിന് സ്റ്റാർട്ടിംഗ് ട്രബിൾ. പിടികൂടാൻ ശ്രമിച്ചവർക്ക് നേരെയും തോക്ക് ചൂണ്ടി അക്രമികൾ. ഉത്തർ പ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മിർസാപൂരിന് സമീപത്തെ കട്വാരു കാ പുരയിലാണ് സംഭവം. രാജീവ് സിംഗ് എന്ന അഭിഭാഷകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ പതിവ് നടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അക്രമികളിൽ ഒരാൾ പുറത്തിറങ്ങി നാടൻ തോക്ക് ഉപയോഗിച്ച് സിംഗിനെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാജീവ് സിംഗ് കൊല്ലപ്പെട്ടു.

കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവരുടെ ബൈക്ക് സ്റ്റാർട്ടാകാതെ വന്നു. ഇത് അക്രമികൾക്ക് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ അക്രമികൾ ബൈക്ക് സ്റ്റാർട്ടാക്കാൻ കഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. ഈ സമയം നാട്ടുകാർ ഓടിക്കൂടിയെങ്കിലും കയ്യിലുണ്ടായിരുന്ന തോക്ക് കാട്ടി അക്രമികൾ അവരെ ഭീഷണിപ്പെടുത്തി. ഇതിനിടെ ബൈക്ക് സ്റ്റാർട്ടായതോടെ ഇവർ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.


Read Previous

ബന്ധു പ്രതികാരം തീർത്തത് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച്; ജീവനൊടുക്കി യുവതി

Read Next

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »