ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ക്രൈസ്തവ സഭകള്‍ക്കെതിരെ വിമര്‍ശനവുമായി ആര്.എസ്.എസ് മുഖപത്രം കേസരി. എഫ്സിആര്‍എ നിയമ ഭേദഗതിക്കെതിരെ സഭകളും മെത്രാന്മാരും ഉറഞ്ഞു തുള്ളിയെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിച്ചുവെന്നും കേസരിയിലെ ലേഖനത്തില്‍ പറയുന്നു.

സഭകള്‍ എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളതെന്നാണ് ലേഖനത്തിലെ ചോദ്യം. ഇല്ലാത്ത അക്രമണങ്ങളുടെയും ചെയ്യാത്ത കുറ്റത്തിന്റെയും പേരില്‍ സഭകള്‍ ബിജെപിയെ കുരിശില്‍ തറച്ചു. താല്പര്യങ്ങള് സംരക്ഷിക്കാന്‍ സഭകള്‍ ബിജെപിയോട് ഒട്ടി നിന്നു.
അതിനുശേഷം രഹസ്യമായി കുത്തുന്ന നിലപാടാണ് സഭകള്‍ സ്വീകരിച്ചത്. സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ‘സഭകള്‍ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു.
കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ക്രൈസ്തവ സഭകളുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരും ആണെന്നാണ് ലേഖനം പറയുന്നത്.
ഏതാണ്ട് പന്ത്രണ്ടായിരം പുരോഹിതരും ഇരുപതിനായിരത്തിലേറെ കന്യാസ്ത്രീകളും സുവിശേഷ പ്രവര്‍ത്തനം എന്ന പേരില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുന്നു. മദര്‍ തെരേസ മുതല്‍ ദയാഭായി വരെ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മത പരിവര്‍ത്തനമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും കേസരിയിലെ ലേഖനത്തില്‍ പറയുന്നു.
