റിയാദിലും പരിസര പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സമീപ പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ച്ട്ടുള്ളത്

മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും കാഴ്ചപരിധി കുറയാനും ഇടയുണ്ട്. ഇത് ഗതാഗതത്തെ ബാധിച്ചേക്കാം. ചെങ്കടലിലും അറബിക്കടലിലും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിലുള്ളവർക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റിയാദ് നഗരം കൂടാതെ ദരിയ, അൽ-ഖർജ്, അൽ-മജ്മഅ തുടങ്ങിയ സമീപ പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് (Flash floods) സാധ്യതയുള്ളതിനാൽ താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുക.യാത്രക്കാർ റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക .സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


Read Previous

ഇറാനെതിരെ പടയൊരുക്കം ശക്തം; വെടിനിർത്തൽ ചർച്ചകൾ തള്ളി ഡൊണാൾഡ് ട്രംപ്.

Read Next

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »