ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായക നയതന്ത്ര മാറ്റത്തിനൊരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാനിയൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ യുഎഇക്ക് സ്വയം ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ, ഇനി പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ യുഎഇക്ക് ബാധ്യതയായി മാറുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ മേഖലയിലെ യുഎസ് ബേസുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമായെന്ന് യുഎഇ ഭരണകൂടം വിലയിരുത്തുന്നു. അമേരിക്കയുമായുള്ള ദീർഘകാല സൈനിക ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്നതാണ് ഈ പുതിയ പ്രസ്താവന. സ്വന്തം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെട്ടതോടെ സുരക്ഷാ കാര്യങ്ങളിൽ വിദേശ ശക്തികളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
