മലപ്പുറം തിരൂർ സ്വദേശി അൽഖർജില്‍ നിര്യാതനായി


റിയാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയെ കർമ്മഭൂമിയാക്കിയ മലപ്പുറം തിരൂർ സ്വദേശി അലി അക്ബർ (58) പ്രവാസലോകത്തോട് വിടപറഞ്ഞു. അൽഖർജിലെ മലഫിൽ ബൂഫിയ ജീവനക്കാരനായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ്–ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷമായി അൽഖർജിൽ ജോലി ചെയ്തു വരികയായി രുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേഹാസ്വാ സ്ഥ്യം അനുഭവിച്ചിരുന്ന അലി അക്ബർ, റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യനില പരിഗണിച്ച് തുടർചി കിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് മരണം അപ്രതീക്ഷി തമായി എത്തിയത്.

താമസസ്ഥലത്ത് അലി അക്ബറിനെ വിളിച്ചുണർ ത്താൻ ശ്രമിച്ച സഹോദരനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമ റിയിക്കുകയായിരുന്നു. സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു.
ഭാര്യ: സാബിറ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: ഷുക്കൂർ, മുജീബ് (ഇരുവരും അൽഖർജിൽ ജോലി ചെയ്യുന്നു), സജീന.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


Read Previous

സമാധാന കരാറിന് തയ്യാറാകാതെ ഉപരോധം പിന്‍വലിക്കില്ല, ഇറാനെ തകര്‍ക്കും; മുന്നറിയിപ്പുമായി ട്രംപ്

Read Next

ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി’; ബിജെപിയിൽ രൂക്ഷ വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »