വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഡ്രൈവറുടെ ഖബറടക്കം റിയാദിൽ നടത്തി


റിയാദ്: ജോലി ചെയ്തിരുന്ന വാഹനത്തിനുള്ളിൽ മലയാളി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പിൽ ഷാജഹാൻ ഖുറൈശി (44) ആണ് റിയാദിലെ സുലൈയിൽ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് (18/04/2026) ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന വാനിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം മരണത്തിൽ മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്ന് അധികൃതർ സ്ഥിരീ കരിച്ചു. ശുമേസിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ (ബുധൻ) റിയാദിലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീം ഖബർസ്ഥാനിലാണ് ഖബറടക്കം നടത്തി

മുഹമ്മദാലി ആക്കപ്പറമ്പിൽ-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസീല കാട്ടുങ്ങൽ. മക്കൾ: ഷമീം, ഷഹീൻ, ഫാത്തിമ സന. സഹോദരങ്ങൾ: ബഷീർ, ശിഹാബ്.

SADWA ഡ്രൈവേഴ്സ് കൂട്ടായ്മയും സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു


Read Previous

നയതന്ത്രബന്ധം ശക്തമാക്കി കുവൈത്ത്: ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പുതിയ സ്ഥാനപതിമാർ പത്രിക സമർപ്പിച്ചു

Read Next

‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »