മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു


കോട്ടയം: കടുത്ത ചൂടില്‍ വെച്ചൂര്‍ കൊടുതുരുത്തില്‍ പശു ചത്തു. ഇളംതുരുത്തില്‍ മാര്‍ട്ടിന്റെ പശുവാണ് ചത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. കനത്ത ചൂടിനെ തുടര്‍ന്ന് ആദ്യം പശുവിന്റെ മൂക്കില്‍ നിന്ന് നുരയും പതയും വന്നു. ഇതിന് പിന്നാലെ വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് പശു അവശനിലയിലായി. തുടര്‍ന്ന് വിറച്ചു വീണാണ് പശു ചത്തതെന്ന് ക്ഷീര കര്‍ഷകനായ മാര്‍ട്ടിന്‍ പറയുന്നു.

കഴിഞ്ഞ മാസവും സമാനമായ നിലയില്‍ മാര്‍ട്ടിന്റെ മറ്റൊരു പശു ചത്തിരുന്നു. പ്രസവം നടന്ന് 28-ാം ദിവസമാണ് 12 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന കറവപ്പശുവു ചത്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാര്‍ട്ടിന് രണ്ടു പശുക്കളാണ് നഷ്ടപ്പെട്ടത്.

അതിനിടെ സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സൂര്യാപമേറ്റു. താമരശ്ശേരിയിലും താനൂരിലുമാണ് സംഭവം. ജോലിക്കിടെ യുവാക്കള്‍ക്കാണ് സൂര്യാതപമേറ്റത്. ഇരുവരും ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി.


Read Previous

‘ഒന്നിച്ച് 51 ഗൃഹപ്രവേശം’; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Read Next

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »