നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍


തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് റിപ്പോര്‍ട്ടിംഗ് സമയം. പരീക്ഷ രണ്ട് മണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കു മുമ്പ് നിര്‍ബന്ധമായും കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 22.79 വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്. 23 പരീക്ഷാകേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിട്ടുള്ളത്.

പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യ മായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.

മെയ് രണ്ട് മുതല്‍ മൂന്ന് വരെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പൊലീസ് സേവനം അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തലേദിവസം മുതല്‍ തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ രാവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നതിനും പതിരികെ പോകുന്നതിനും ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഉറപ്പുവരുത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ എല്ലാ സെന്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോര്‍ഡിനേറ്റര്‍ മാരും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം.


Read Previous

‘ഗ്രേറ്റ് നിക്കോബാർ’ പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

Read Next

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »