വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്


കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാപക ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 21നാണ് ഇവിടെ റീ പോളിങ്. 24നു വോട്ടെണ്ണും. ഈ മണ്ഡലത്തിലെ 285 പോളിങ് ബൂത്തുകളിലാണ് റി പോളിങ്.

തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷമുണ്ടായ മേഖലയാണ് ഫാൽത. രണ്ടാം ഘട്ടത്തിലാണ് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. പിന്നാലെ വ്യാപക ക്രമക്കേട് ആരോപണങ്ങളും ഉയർന്നു. ഏപ്രിൽ 29നായിരുന്നു ബം​​ഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. ഏപ്രിൽ 23നായിരുന്നു സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പ്.

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീ പോളിങ് നടന്നിരുന്നു. മ​ഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ‍ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് റീപോളിങ് നടന്നത്.


Read Previous

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Read Next

ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്സ്, ഒറ്റ ചാൻസ് ചോദിച്ച് ദളപതി; തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കി രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »