സർക്കാരുണ്ടാക്കാൻ ടിവികെയുടെ അതിവേ​ഗ നീക്കം; സിപിഎമ്മിനെ ബന്ധപ്പെട്ടു, വിജയ്‌‌യെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി


ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അതിശയകരമായ വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടിവികെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയ്‌യുടെ നീക്കം.

ഡിഎംകെ സഖ്യത്തിന്റെ ഭാ​ഗമായി മത്സരിച്ച് വിജയിച്ച സി​പി​എം നേ​തൃ​ത്വ​ത്തെ വി​ജ​യ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ദ്മ​നാ​ഭ​പു​രം, കീ​ഴ്‌​വേ​ലൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ ടി​വി​കെ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

എ​ന്നാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ടി​വി​കെ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ വി​ജ​യ്‌​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

“യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല” എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​വീ​ൺ ച​ക്ര​വ​ർ​ത്തി വി​ജ​യ്‌​ക്കൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം പ​ങ്കു​വെ​ച്ച് അ​നു​മോ​ദ​നം അ​റി​യി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ്-​ ടി​വി​കെ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സ് ഡി​എം​കെ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എം​കെ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.


Read Previous

അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?

Read Next

എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »