ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് കെ സി വേണുഗോപാലിന്റെ ഫ്ളെക്സ് വച്ചതെന്നു സിപിഎം പ്രവര്ത്തകന് അരവശേരി മുഹമ്മദ്. ഇത് പറയുന്നതിന്റെ വാട്സ് ആപ്പ് ശബ്ദ സന്ദേശം കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ടു.

സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ളെക്സ് ബോര്‍ഡ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു ഫ്ളെക്സ്. ഇതിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ബോര്‍ഡ് വയ്ക്കുന്നത് സിസിടിവിയില്‍ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്‍കുകയും പ്രതിഷേധ പ്രകടം നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
