ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി. ഡി. സതീശന് ഗൾഫ് മലയാളി ഫെഡറേഷന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ജനകീയ ഇടപെടലുകളും വ്യക്തമായ വികസന കാഴ്ചപ്പാടുകളും കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം പുതിയ വളർച്ചയുടെയും ഐക്യത്തിന്റെയും പാതയിലേക്ക് മുന്നേറുമെന്ന ആത്മവിശ്വാസം പ്രവാസി ലോകം പങ്കുവെച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി ഇനി നാട്ടിൽ ജീവിക്കുന്നവരുടെ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെയും മുഖ്യമന്ത്രിയാണെന്ന് ഫെഡറേഷൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കതീതമായി ഒരേ മനസ്സോടും കേരളത്തിന്റെ പുരോഗതിയെന്ന ഏക ലക്ഷ്യത്തോടും കൂടി ജനങ്ങളെ ഒരുമിപ്പിക്കാൻ കഴിയുന്ന നേതൃത്വമാണ് ഇന്ന് കേരളത്തിന് ആവശ്യമെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം വേണം പ്രവാസികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരിതമായ വിമാന യാത്രാ പ്രതിസന്ധിക്ക് പുതിയ സർക്കാർ അടിയന്തര പരിഗണന നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ അമിതവിലയും സർവീസുകളുടെ കുറവും ഗൾഫ് മലയാളികൾക്ക് വലിയ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് ആവശ്യത്തിന് അന്താരാഷ്ട്ര വിമാന സർവീസുകൾ ഇല്ലാത്തത് അതീവ ഗൗരവമായ വിഷയമാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം അടിയന്തരമായി ഇടപെടേണ്ട പ്രധാന വിഷയങ്ങളിൽ ഇതും ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ അഭ്യർത്ഥിച്ചു.
മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ഗൾഫ് മലയാളി ഫെഡറേഷൻ കേരളത്തിന്റെ ഒത്തൊരുമയ്ക്കും സാമൂഹിക പുരോഗതിക്കും എന്നും സർക്കാരിനൊപ്പം നിലകൊള്ളുമെന്ന് ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ മുഖം നോക്കാതെ കൃത്യമായി ഇടപെടുന്ന നേതാവെന്ന വിശ്വാസം വി. ഡി. സതീശൻ സാറിനുണ്ടെന്നും, കേരളത്തിന്റെ നന്മയ്ക്കായി നടത്തുന്ന എല്ലാ ജനകീയ പ്രവർത്തനങ്ങൾക്കും ഫെഡറേഷന്റെ പൂർണ പിന്തുണയും സഹകരണവും എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
