ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലെ പ്രവാസി സാഹിത്യലോകത്തിന് ആവേശം പകർന്ന് പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ സാഹിത്യ പരമ്പരയുടെ പുതിയ ലക്കം നാളെ (വ്യാഴാഴ്ച) നടക്കും. വൈകീട്ട് 7 മണിക്ക് ബത്തയിലെ ഡി പാലസ് ഹോട്ടലിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

“ജോസഫിന്റെ എഴുത്ത് ലോകം” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ലക്കത്തിൽ, പ്രവാസ സാഹിത്യ രംഗത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ. ജോസഫ് അതിരുങ്കൽ മുഖ്യാതിഥിയായിരിക്കും. എട്ടോളം ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം തന്റെ എഴുത്തുയാത്രയും ദീർഘകാലത്തെ സാഹിത്യാനുഭവങ്ങളും സദസ്യരുമായി പങ്കുവെക്കും. അദ്ദേഹത്തിന്റെ പ്രമുഖ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചകളും സംവാദങ്ങളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
റിയാദിലെ പ്രമുഖ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ സദസ്സിലേക്ക് വായനയും എഴുത്തും ഇഷ്ടപ്പെടുന്ന ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
