കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; പ്രവാസികളെ ക്ഷണിച്ച് അ‌ബുദാബി, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്


അബുദാബി: അ‌ബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് ചെലവിൽ പറക്കാം. കൂടുതൽ വിമാനങ്ങളുടെ സർവീസുകൾ ആരംഭിച്ചതോടെ ദു​ബൈ അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾ അബുദാബിയിൽ എത്തി നാട്ടിലേക്കു യാത്ര ചെയ്യാം. കേരളത്തിലേക്ക് ഉൾപ്പെ​ടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകളാണ് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.

നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ് സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നെറ്റ്വർക്ക് വിപുലീകരിച്ചു. ഗുവാഹത്തിയിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നു സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു നേരിട്ടു ബസ് സർവീസുമുണ്ട്. വിമാനത്തിന്റെ സമയം അനുസരിച്ചു ബസുകൾ ബുക്ക് ചെയ്യാം.

കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആവശ്യമായി വരുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ശക്തമാകുന്നതിന്റെ തെളിവാണെന്ന് അബുദാബി എയർപോർട്ട് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. ബിസിനസ്, വിനോദ യാത്രക്കാർ

വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്യാണ് അ‌ധിക സർവീസുകൾ ആരംഭിക്കുന്നത്. മുൻനിര പ്രാദേശിക വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെ, അബുദാബി ടൂറിസത്തെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഗുണകരമാകുമെന്നും അ‌ദ്ദേഹം പറഞ്ഞു.


Read Previous

വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണ നാണയം, ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »