ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര് മഹേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു.


ഇന്നത്തെ യുവത്വത്തെ ലഹരി കീഴടക്കികൊണ്ടിരിക്കുകയാണ്. ലഹരിമൂലം നിരവധി കുടുംബങ്ങള്‍ ഇതിനോടകം തകര്‍ന്നുകഴിഞ്ഞു. ലഹരിക്കടിമപ്പെട്ട ഒരു വിദ്യാര്‍ത്ഥി യുടെ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളും പിന്നീടുണ്ടാകുന്ന ദുരന്തങ്ങളുമാണ് ഈ ടെലിഫിലിമിന്റെ പ്രമേയമെന്ന് ഷംനാദ് പറഞ്ഞു.

ലഹരിവസ്തുക്കളുടെ ഉപയോഗം എന്നും അപകടമാണെന്ന സന്ദേശം കൂടി ഇരുട്ട് എന്ന ഷോര്‍ട്ട് ഫിലിം പങ്കുവെക്കുന്നു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഫോട്ടോ: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര് മഹേഷ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു

