യവനിക കലാ സാംസ്ക്കാരിക വേദി വിൻ്റർ ഫെസ്റ്റ് സംഘടിപ്പിച്ചു.


റിയാദ് യവനിക കലാസാംസ്കാരിക വേദി 9-ാം വാർഷികവും വിൻ്റർ ഫെസ്റ്റും വിപുല മായ പരിപാടികളോടെ കലാ സാംസ്ക്കാരിക, രാഷ്ട്രീയമേഖലയിലെ സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. യവനിക കലാരംഗത്തും, ജീവകാരുണ്യ രംഗത്തും നടത്തുന്ന പങ്കാളിത്തം വിലമതിക്കാൻ കഴിയാത്തതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

അപ്പോളോ ഡി മോറയിൽ വച്ച് നടന്ന വിൻ്റർ ഫെസ്റ്റ് ജലീൽ കൊച്ചിൻ്റെ നേത്യത്ത ത്തിൽ നൃത്ത, സംഗീത വിരുന്നും നടന്നു. സാംസ്ക്കാരിക സമ്മേളനം ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലീം അർത്തിയിൽ ആമുഖ പ്രഭാഷണം നടത്തി. റാഫി പാങ്ങോട് സാംസ്ക്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു. എ.പി.ജെ.അബ്ദുൽ കലാം അവാർഡ് ജേതാവ് TVS സലാം, സുധീർ കുമ്മിൾ (നവോദയ) സത്താർ കായംകുളം NRK വൈസ് ചെയർമാൻ, ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടി.വി.) ഗഫൂർ കൊയിലാണ്ടി (കേരളാ ബ്ലഡ് ഡൊണേഷൻ ഫോറം) സൈഫ് കായംകുളം, വിജയൻ നെയ്യാറ്റിൻകര, സാറാ മാഡം, വല്ലി ജോസ്, നാസർ കല്ലറ, ഷാജഹാൻ പാണ്ടാ, അബ്ദുൽ സലാം, ഷാബിൻ ജോർജ്, അഷറഫ് ഓച്ചിറ, നസീർ മൈത്രി, ഷാജഹാൻ നന്മ, മജീദ് പുളാക്കണ്ടി, സലീം പള്ളിയിൽ, തുടങ്ങിയവർ സംസാരിച്ചു.

നാസർ ലെയ്സ് സ്വാഗതവും, കമറുദ്ദീൻ താമരക്കുളം നന്ദിയും പറഞ്ഞു. ചടങ്ങിൽ ജീവകാരുണ്യ സാമൂഹ്യ മേഖലയിലെ അബ്ദുൽ കലാം അവാർഡ് ജേതാവ് TVS സലാമിനെ ഷാജി മഠത്തിൽ ആദരിച്ചു. സൗദിയിലെ ബാഡ്മിൻ്റൻ ഗോൾഡ് മെഡൽ ജേതാവ് ഖദീജാനിസ, കൃഷ്ണൻ കണ്ണൂർ, മുപ്പതു വർഷം കലാരംഗത്തെ നിറസാന്നിദ്ധ്യം ജലീൽ കൊച്ചി, അവതാരകൻ സജിൻ,വല്ലി ജോസ്, സാറാ മാഡം, യവനികയുടെ അതിഥി ഐഡിയ സ്റ്റാർ സിംഗർ ആഗ്നസ് ബിനോയ്, ഷാജി മഠത്തിൽ, തുടങ്ങിയവരെ ആദരിച്ചു.

ഷാനവാസ്, ഖാൻ പത്തനംതിട്ട, നിഷാദ്, അനസ്സ് തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നൽകി.


Read Previous

ഫാമിലി കെയർ മലയാളി കൾച്ചറൽ അസോസിയേഷൻ റിയാദ് ക്രിസ്തുമസ്- ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

Read Next

രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »