ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഷിഫാ മലയാളി സമാജം 2023 ലേക്കുള്ള കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി പ്രസിഡണ്ട് സാബു പത്തടിയുടെ അദ്ധ്യഷതയിൽ റഹുമാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി യിൽ ഈ വർഷത്തെ കലണ്ടർ അറബ് കോ മാനേജർ രാമചന്ദ്രനിൽ നിന്ന് അലി ഷൊർണുർ ഏറ്റുവാങ്ങി.
അംഗത്വ കാർഡ് രതീഷ് നാരായണനിൽ നിന്നും ഉമ്മർ പട്ടാമ്പിയും ഏറ്റുവാങ്ങി. ചടങ്ങിൽ പ്രകാശ് വടകര സ്വാഗതം പറഞ്ഞു. രക്ഷധികാരികളായ അശോകൻ ചാത്തന്നൂർ, മുരളി അരീക്കോട്, മോഹനൻ കരുവാറ്റ, വൈസ് പ്രസിഡന്റ് ഫിറോസ് പോത്തൻകോട് ജോയിൻ സെക്രട്ടറി ബിജു മടത്തറ ജീവകാരുണ്യ കൺവീനവർ മുജീബ് കായംകുളം ബാബു കണ്ണോത്, സലീഷ്, വിജയൻ ഓച്ചിറ, സന്തോഷ് തിരുവല്ല ,ഹംസ മക്കസ്റ്റോർ രജീഷ്, ബിജു സി എസ്, അനിൽ,ദിലീപ് പൊൻകുന്നം ,ഹനീഫ കൂട്ടായി, പ്രഹ്ളാദൻ, മുകേഷ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.ചടങ്ങിന് ട്രഷർർ വർഗീസ് ആളുക്കാരൻ നന്ദി പറഞ്ഞു