Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു,


റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം , 2022) അഞ്ചാംഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ പരീക്ഷയായി നടന്ന ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയിൽ) മുനീറ പി (കാരപ്പറമ്പ്) എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി.

സീനത്ത് ഇബ്രാഹിം, ഹന സി.ടി, സഹല അബ്ദുൽഹഖ്, സാക്കിറ, സാജിദ കെ.സി, ഹനാൻ പി.ടി, നസീജ കെ.പി, റുഖിയ ബിൻത് സിറാജ്, റംലത്ത്, നിഷ അബ്ദുറസാഖ്, നുസ്രത്ത്, സലിം എ.എ, ഹസ്ന എൻകെസി, ജമാലുദ്ദീൻ ടി. പി, മുനീഫ എം എന്നിവർ മറ്റു റാങ്കുകൾ കരസ്ഥമാക്കി.ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ആദ്യ 10 സ്ഥാന ക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡും ലഭിക്കും.

വിദ്യാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി പ്രത്യേകം നടത്തിയ ലേൺ ദി ഖുർആൻ പരീക്ഷയിൽ ഫിസ ഫാത്തിമ (റിയാദ്, സൗദിഅറേബ്യ), അലൈന ഫാത്തിമ (കാരപ്പറമ്പ്, കേരളം) എന്നിവർ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി ഒന്നാം റാങ്ക് കരസ്ഥമാക്കി .

ഹൈഫ അബ്ദുറഹീം, അംന സത്താർ എന്നിവർ വിദ്യാർത്ഥികൾക്കുള്ള മലയാളം പരീക്ഷയിലും, സഹ്റ ഹിബ, ഫാത്തിമ കെ കെ എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് പരീക്ഷയിലും യഥാക്രമം രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.

ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅവ& അവൈർനസ് സൊസൈറ്റിയുടെ ഡയറക്ടർ അറഫാത്ത് അൽഗാനിം റിയാദിലെ അൽദുറാ ഇസ്തിറാഹയിൽ വെച്ച് നടന്ന പ്രത്യേക പ്രോഗ്രാമിൽ വിജയി പ്രഖ്യാപനം നടത്തി. നവംബർ 11 ന്, വെള്ളി, ഗ്ലോബൽ ഓൺലൈൻ മത്സരമായി നടന്ന പരീക്ഷയിൽ ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പരീക്ഷയിൽ പങ്കെടുത്തു.

മുഴുവൻ പഠിതാക്കളുടെയും പരീക്ഷാഫലം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ നമ്പറും, മൊബൈൽ നമ്പറും, വെബ്സൈറ്റിലെ റിസൾട്ട് കോളത്തിൽ നൽകി പരീക്ഷാഫലം അറിയാവുന്നതാണ്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പാഠഭാഗത്തിലെ ജുസ്അ്‌ 26, ആയിരുന്നു പരീക്ഷ ഭാഗം. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർപഠനത്തിന് ശേഷമാണ് പഠിതാക്കൾ പരീക്ഷ എഴുതിയത്. ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് ലേൺ ദി ഖുർആൻ പഠന പദ്ധതി നടക്കുന്നത്.

ഉന്നതമാർക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായും, പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും പരിശ്രമങ്ങളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി പ്രസിഡണ്ടും, ലേൺ ദി ഖുർആൻ ഡയറക്ടറുമായ അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅവ& അവൈർനസ് മലയാളം വിഭാഗം പ്രബോധകൻ മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.

ലേൺ ദി ഖുർആൻ പുനരാവർത്തനം ആറാംഘട്ട (ജുസ്അ്‌ 25) പഠന ക്ലാസുകൾ സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ആരംഭിച്ചു. സൂറ:ദുഖാൻ മുതൽ ഫുസ്സ്വി ലത്ത് വരെയുള്ള നാല് അധ്യായങ്ങളാണ് പുതിയ പാഠഭാഗം. ഒരു ലക്ഷം പുതിയ പാഠപുസ്തകം സൗജന്യമായി ഈ വർഷം പഠിതാക്കൾക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പഠനക്ലാസ് ലഭ്യമാകുന്നതിന് എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാത്രി 8.30 ന് സൂം ഓൺലൈൻ വഴിയും പഠന ക്ലാസ്സ് ഒരുക്കിയിട്ടുണ്ട്.

റാങ്ക് ജേതാക്കൾക്കും , ഉന്നതമാർക്ക് നേടിയവർക്കുമുള്ള ക്യാഷ് അവാർഡുകളും, സമ്മാനങ്ങളും, സർട്ടിഫിക്കറ്റും 2023,മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിതരണം ചെയ്യുമെന്നും, വിജയികളെ പ്രത്യേകം അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

അഡ്വക്കറ്റ് അബ്ദുൽ ജലീൽ, അബ്ദുൽവഹാബ് പാലത്തിങ്ങൾ, മുജീബ് അലി തൊടുക പുലം, മൂസ തലപ്പാടി, അബ്ദുനാസർ മണ്ണാർക്കാട്, ഇക്ബാൽ വേങ്ങര, മുജീബ് ഒതായി, ഫറാസ് കണ്ണൂർ, അബ്ദുനസീർ, വാജിദ് പുളിക്കൽ, ഫർഹാൻ എറണാകുളം, മുഹമ്മദ് നാജിൽ, വാജിദ് ചെറുമുക്ക്, കമറുദ്ദീൻ, സിഗബത്തുള്ള, അമീർ പാലക്കാട്, ഷംസുദ്ദീൻ അരിപ്ര, ഷംജീബ് എന്നിവർ നേതൃത്വം നൽകി


Read Previous

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡര്‍ റിയാദില്‍; യോഗ്യത പത്രം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

Read Next

മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »