Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തകർപ്പൻ ജയം, നിലംതൊടാനാവാതെ കിവീസ്; പരമ്പര സ്വന്തമാക്കി ഇന്ത്യ


റായ്പുർ: രണ്ടാം ഏകദിനവും ജയിച്ച് 2-0ത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ മറികടന്നു. ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

 50 പന്തിൽ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റൺസെടുത്ത നായകൻ രോഹിത് ശർമ തിളങ്ങി. ശുഭ്മാൻ ഗില്ലിനൊപ്പം 72 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ നേടിയത്. 53 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റൺസോടെ ഗിൽ പുറത്താകാതെ നിന്നു.  ഇഷാൻ കിഷൻ പുറത്താകാതെ എട്ട് റൺസ് നേടി. വിരാട് കോഹ്‌ലി 11 റൺസെടുത്ത് പുറത്തായി. 

ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 34.3 ഓവറിൽ ഓൾഔട്ടായ ന്യൂസീലൻഡ് 108 റൺസ് മാത്രമാണ് നേടിയത്. 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും കളി ഇന്ത്യക്കനുകൂലമാക്കി. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.


Read Previous

മുസാഹ്മിയ ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

Read Next

കേളി പൊതിച്ചോർ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »