സൗദി ലുലു ഹൈപ്പർമാർക്കറ്റില്‍ തായ് ഫെസ്റ്റിവലിന് തുടക്കമായി.


സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല, തായ്‌ലൻഡിലെ ജന പ്രിയവും രുചികരവുമായമായ ഭക്ഷണവിഭവങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തായ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെ ലുലു സൗദി ഹൈപ്പര്‍ മാര്‍കെറ്റില്‍ തായ് ഭഷണ രുചികള്‍ ആസ്വദിക്കാനും കഴിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്

റിയാദിലും ജിദ്ദയിലും ഒരേസമയം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. റിയാദിൽ ഫെസ്റ്റി വൽ എച്ച്.ഇ. റിയാദ് അത്യാഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങ്, സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ഷെഹിം മുഹമ്മ ദിന്റെ സാന്നിധ്യത്തിൽ, തായ്‌ലാന്‍ഡ്‌ അംബാസിഡര്‍ ഡാർം ബൂന്തം ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ അൽ റുവൈസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടി തായ്‌ലാന്‍ഡ് കോൺസൽ ജനറൽ എച്ച്.ഇ. മിസ്റ്റർ കിറ്റിനായ് നുതാകുൽ, മുഖ്യ അതിഥിയായി പങ്കെടുത്തു

റിയാദിലെ റോയൽ തായ് എംബസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തായ് ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത തായ് ഉൽപ്പന്നങ്ങളുടെ പ്രമോഷനും തായ് പച്ചക്കറികളുടെ പ്രത്യേക പ്രദർശനവും ഉണ്ട്. കൂടാതെ, ജനപ്രിയമായ ലുലു ഹോട്ട് ഫുഡ്സ് കിച്ചൻ തായ് പാചക ട്രീറ്റുകളുടെ പ്രത്യേക നിരതന്നെ ഫെസ്റ്റിവലിനോടനു ബന്ധിച്ചു ഒരുക്കിയിട്ടുണ്ട്

“തായ്‌ലൻഡ് ലോകത്തിലെ ഭക്ഷ്യ സംഭരണശാലകളിലൊന്നാണ്, സമൃദ്ധമായ കാർഷിക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ടതാണെന്നും,” “തായ് ഭക്ഷണം ലോകത്തിലെ ജനപ്രിയവും രുചികരവുമായ ഭക്ഷണ വിഭവങ്ങളിലൊന്നാണന്നും, ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉയർന്ന നിലവാരമുള്ള തായ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടന്നും സൗദി ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു


Read Previous

വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം.

Read Next

കെ.എം.സി.സി കിഴക്കൻ പ്രവിശ്യ വനിതാ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »