കെ.എം.സി.സി കിഴക്കൻ പ്രവിശ്യ വനിതാ സംഗമം സംഘടിപ്പിച്ചു


ദമാം- കെ.എം.സി.സിയുടെ എട്ട് സെൻട്രൽ കമ്മിറ്റികളടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഖത്തീഫ് ജെറൂദിയയിലെ അൽഹരീർ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ ഹഫ്‌സ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.   

ജനറൽ കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മ ദ്കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവിശ്യ കെ.എം.സി.സി ഇഹ്തിഫാൽ-2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ വനിതാ സംഗമത്തിൽ വെച്ച് മലപ്പുറം ജില്ല കിഴക്കൻ പ്രവിശ്യ വനിതാ വിംഗ് രൂപീകരിച്ചു.

ഹഫ്‌സ മുഹമ്മദ്കുട്ടി (ഉപദേശക സിമിതി ചെയർപേഴ്‌സൺ), സാജിത നഹ (പ്രസിഡന്റ്), ഫസീല ഇഖ്ബാൽ, നസീമ ഹുസൈൻ, ജുമാന അസ് ലം, സുമയ്യ ഫസൽ, സമീഹ അബ്ദുൽ സമദ്, സുഹ്‌റ റഷീദ് മുത്തു, ഫസീല സലീം (വൈസ് പ്രസിഡന്റുമാർ), സഫ്രോൺ മുജീബ്‌റഹ്മാൻ (ജനറൽ സെക്രട്ടറി),  റിഫാന ആസിഫ് (ഓർഗനൈസിംഗ് സെക്രട്ടറി), നാജിറ ഷംസു, ഷൈമി നസീർ ബാബു, ശിഫ ഫെബിൻ, ജഹാന ഷംസു, മുബീന മുനീബ്, ബിൻഷി അൻസാർ, ഫസ്‌ന ഫവാസ് (സെക്രട്ടറിമാർ), സുലേഖ ഹുസൈൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. 

മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലയിലെയും, പ്രവാസ ലോകത്തെയും വനിതകളുടെയും കുട്ടികളു ടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്നും മുസ് ലിം ലീഗ് പ്രസ്ഥാനം വനിതകൾക്ക് നൽകുന്ന മികച്ച പ്രാതിനിധ്യത്തിന് തെളിവാണ് മുസ് ലിം ലീഗ് മെമ്പർഷിപ് കാമ്പയിനിൽ പ്രതിഫലിച്ചതെന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.

ഹുസൈൻ കെ.പി, ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ, സി.പി ഷെരീഫ് കൊണ്ടോട്ടി, മുജീബ് കൊളത്തൂർ, ബഷീർ മങ്കട, അബ്ദുറഹിമാൻ താനൂർ, ഇക്ബാൽ ആനമങ്ങാട്, ഇസ്മായിൽ പുള്ളാട്ട്, മുഷ്താഖ് പേങ്ങാട്, ആസിഫ് മേലങ്ങാടി, സമദ് കെ.പി, ഹുസൈൻ കുമ്മാളി, മുഹമ്മദ് കരിങ്കപ്പാറ, നസീർ ബാബു ആനമങ്ങാട്, റിയാസ് മമ്പാട് എന്നിവർ ആശംസകൾ നേർന്നു. സാജിത നഹ സ്വാഗതവും സഫ്രോൺ മുജീബ്‌റഹ്മാൻ നന്ദിയും പറഞ്ഞു.


Read Previous

സൗദി ലുലു ഹൈപ്പർമാർക്കറ്റില്‍ തായ് ഫെസ്റ്റിവലിന് തുടക്കമായി.

Read Next

റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതു നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »