Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു 


ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു മയില്‍സാമി. 

1984 ല്‍ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്‍റെ ‘ധവനി കനവുകള്‍’ എന്ന ചിത്രത്തിലൂ ടെയാണ് മയില്‍സാമി തമിഴ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഭാരതിരാജ് സംവിധാനം ചെയ്‌ത ‘കണ്‍കളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

സിനിമയ്‌ക്ക് പുറമെ ടെലിവിഷനിലും സ്റ്റേജിലും നിറസാന്നിധ്യമായിരുന്നു മയിൽസ്വാമി. ടെലിവിഷൻ അവതാരകനായും നാടക നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെഞ്ചുക്കു നീതി, വീട്‍ല വിശേഷം, ദി ലെജന്‍ഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തി ന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.


Read Previous

സൗദി; തൊഴിലുടമ 7 തരം ഫീസുകള്‍ വഹിയ്ക്കണം: ആവര്‍ത്തിച്ചു വ്യക്തമാക്കി മാനവശേഷി വികസന മന്ത്രാലയം

Read Next

പൂച്ചയ്ക്കെന്തു കാര്യം…. കാര്‍ട്ടൂണ്‍ പംക്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »