ജിമ്മി പോള്‍സണും കുടുംബത്തിനും യാത്രയയപ്പ് നൽകി


റിയാദ്: ഇരുപത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ജോലി ട്രാൻസ്ഫർ ആയി പോവുന്ന പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് (PEG) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിമ്മി പോള്‍സണും കുടുംബത്തിനും പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ്‌ യാത്രയയപ്പ് നൽകി. ചെയർമാൻ ഡേവിഡ് ലൂക്ക് അധ്യക്ഷത വഹിച്ചു, ചെയർമാനും, പ്രസിഡന്റ് ജെറി ജോസഫ് എന്നിവര്‍ ചേർന്ന് ഓര്‍മഫലകം നൽകി ആദരിച്ചു.

സെക്രട്ടറി രാജേന്ദ്രൻ പാലാ, പൊന്നാട അണിയിച്ചു. ജോസഫ്, രാജേന്ദ്രൻ മറ്റു ഭാരവാഹി കളായ ജോസ് അന്ത്യാളം, ബാബു നായർ, ബോണി ജോയ്, സാബു പാലക്കീൽ, കുര്യാച്ചൻ കുടക്കച്ചിറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഡയാന ബോണി, നിഷ സാബു, ജിം, ചാക്കോച്ചൻ, നൗഷാദ് ലിന്റൺ ജോസഫ്, ജോൺസ് കുര്യാക്കോസ്, ലിൻസി ജോൺസ് എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു, യാത്രയയപ്പിന് ജിമ്മി പോള്‍സണും കുടുംബവും രേഖപെടുത്തി.


Read Previous

ഒരു ഉംറ മതി… അവസരം എല്ലാവര്‍ക്കും വേണം; സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം.

Read Next

യവനിക കലാസാംസ്കാരിക വേദി അത്താഴ സംഗമം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »