തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ 06-04-2023 (വ്യാഴായ്ച) റിയാദ് മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.തണൽ ചേമഞ്ചേരി ചെയർമാൻ അഹമദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.

കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു. തണലിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അടങ്ങുന്ന വീഡിയോ സദസ്സിൽ പ്രദർശിപ്പിക്കുകയും തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസിന്റെ ശബ്ദ സന്ദേശം കേൾപ്പിക്കുകയും ചെയ്തു. ശേഷം വേദിയിൽ ഡോക്ടർ അബ്ദുൽ അസീ സിന്റെ (കിങ് സൗദ് ഇന്റർനാഷണൽ മെഡിക്കൽ സിറ്റി) നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് നടന്നു.

ഫണ്ട് സമാഹരണം റാഷിദ് ദയ മുഹമ്മദ് നൗഫലിന് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.