ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍. സ്നേഹയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. പാസ്റ്റര്‍ ജയന്‍, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യന്‍ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിഎസ് രാജ്, സോമന്‍ മാസ്റ്റര്‍, ബാബുകുട്ടന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. അഡ്വ.എസ്.സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകള്‍ പ്രപഞ്ജന എന്നിവരോടൊപ്പം കല്ലിയൂര്‍ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണന്‍, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, , ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ ശ്യാംകുമാര്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് വൈദികരെ മധുരം നല്‍കി സ്വീകരിച്ചു.

ഭ്രൂണഹത്യ, സ്വവര്‍ഗ്ഗ വിവാഹം പോലെയുളളവരെ ബൈബിളും അംഗീകരിക്കുന്നില്ല, ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണന്ന് പാസ്റ്റര്‍ ജയന്‍ പറഞ്ഞു. അഡ്വ എസ് സുരേഷ് വിഷു കൈനീട്ടം നല്‍കിയ ശേഷമാണ് വൈദി കരെ യാത്രയാക്കിയത്. ക്രിസ്തുമസ്, ഈസ്റ്റര്‍ ആശംസകളുമായി ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ ഭവനങ്ങളും പുരോഹിതരേയും സന്ദര്‍ശിച്ച സ്‌നേഹ യാത്രയുടെ തുടര്‍ച്ച യായിരുന്നു, വിഷുദിനത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ ബിജെപി നേതാക്കളുടെ വീട്ടിലെത്തിത്.
