Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയൽ കേരള എഫ് സി യും കേരള ഇലവൻ ടീമും സംയുക്‌തമായി ഇഫ്ത്താർ സംഗമവും; യാത്രയയപ്പും സംഘടിപ്പിച്ചു


റിയാദ് : റിയൽ കേരള എഫ് സി യും കേരള ഇലവൻ ടീമും സംയുക്‌തമായി ഇഫ്ത്താർ സംഗമവും ടീം ക്യാപ്റ്റൻ ഫസലിന് യാത്രയയപ്പും നൽകി. ബത്തയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്ത്താർ പാർട്ടിയിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) യിൽ രജിസ്റ്റർ ചെയ്‌ത വിവിധ ടീമുകളുടെ അംഗങ്ങൾ പങ്കെടുത്തു.

റിഫ സെക്രട്ടറിയേറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസൽ പാഴൂർ എന്നിവരും പങ്കെടുത്തു. ഇഫ്‌താറിന്‌ ശേഷം നടന്ന യാത്ര അയപ്പ് പരിപാടിയിൽ ടീം പ്രതിനിധികളായ ശകീൽ തിരൂർകാട്, കുട്ടൻ ബാബു മഞ്ചേരി, ബാവ ഇരുമ്പുഴി, ഹബീബ്, സലാം എന്നിവർ ചേർന്ന് ഫസലിനുള്ള മൊമെന്റോ കൈമാറി.

ദീർഘകാലം ടീം ക്യാപ്റ്റൻ ആയിരുന്ന ഫസൽ ജോലി ട്രാൻസ്ഫെർ ആയി സൗദി അറേബ്യയോട് തത്കാലം വിട പറയുകയാണ്. റമദാനിനു ശേഷം വരാനുള്ള റിഫ ലീഗിൽ എല്ലാവരും സജീവമായി ടീമിനോടൊപ്പം ഉണ്ടാകണമെന്ന് കുട്ടൻ ബാബു അറിയിച്ചു. പ്രസ്‌തുത യോഗത്തിൽ ലിയാഖത് സ്വാഗതവും സക്കീർ കൽപകഞ്ചേരി നന്ദിയും പറഞ്ഞു. മുത്തു മണ്ണാർക്കാട്, റഫീഖ് വല്ലപുഴ, ഹംസ, ബാദുഷ, നിസാർ, മുഹമ്മദ്, മൻസൂർ കൽപകഞ്ചേരി എന്നിവർ നേതൃത്വം നൽകി.


Read Previous

കേളി കുടുംബവേദി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു.

Read Next

അത്താഴ വിരുന്നൊരുക്കി റിയാദ് കെഎംസിസി സൈബർ വിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »